ലണ്ടൻ: ഡൗണിംഗ് സ്ട്രീറ്റ് പാർട്ടിയിൽ ക്ഷമാപണം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ചെയ്യാൻ പാടില്ലാത്തത് ചെയ്‌തെന്നും വിഷയം കൈകാര്യം ചെയ്തതിൽ തെറ്റുപറ്റിയെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോവിഡ് വെറസ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗൺ സമയത്ത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന പാർട്ടിയെപ്പറ്റിയുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്.
വിഷയത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഓഫീസിനും ഗുരുതരമായ വീഴ്ച്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുള്ളത്. അതേസമയം പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവെയ്ക്കില്ലെന്നും അദ്ദേഹം അറിയിച്ചു. രാജിവെയ്ക്കില്ലെന്ന ബോറിസ് ജോൺസന്റെ നിലപാടിനെതിരെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി. പ്രധാനമന്ത്രിയുടേത് നാണംകെട്ട നിലപാടാണെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്.

