ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് തീരുമാനം. പൊതുയോഗങ്ങളില്‍ ഇനി 1000 പേര്‍ക്ക് വരെ പങ്കെടുക്കാം. 500 പേര്‍ വരെ പങ്കെടുക്കുന്ന യോഗങ്ങള്‍ ഹാളിനുള്ളില്‍ വെച്ചും നടത്താന്‍ അനുമതി നല്‍കി. വീടുകള്‍ കയറിയുള്ള പ്രചരണത്തില്‍ 20 പേര്‍ വരെയാകാം എന്നിങ്ങനെയാണ് നിലവിലെ ഇളവുകള്‍.
അതേസമയം, റോഡ് ഷോകള്‍ക്കും സൈക്കിള്‍ റാലികള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം തുടരും. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായും, സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായത്.

