അബുദാബി: അബുദാബിയില്‍ വീണ്ടും ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈലാക്രമണം. ഇസ്രയേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശന വേളയിലാണ് ആക്രമണം. രണ്ടാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് അബുദാബിക്ക് നേരെ മിസൈല്‍ ആക്രമണം നടക്കുന്നത്.
ഹൂതി വിമതര്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ തടഞ്ഞ് നശിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര് മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച ഹൂതി വിമതര്‍ അയച്ച രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി യുഎഇ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

