അണ്ടര്‍ 19 ലോകകപ്പ്: പാകിസ്താനെ മുട്ടുകുത്തിച്ച് ഓസീസ്‌

അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്താനെതിരെ ഓസ്‌ട്രേലിയയ്ക്ക് 119 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത് 7 വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സ് നേടിയ പാകിസ്താന്റെ പോരാട്ടം അങ്ങനെ 157 റണ്‍സില്‍ അവസാനിച്ചു.

ടീഗ് വൈലി(71), കോറെ മില്ലര്‍(64) എന്നിവരാണ് ഓസ്‌ട്രേലിയയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓസീസ് ബോളിങ് നിരയില്‍ വില്യം സല്‍സ്മാന്‍ 3 വിക്കറ്റ് നേടിയപ്പോള്‍ ടോം വൈറ്റ്‌നി, ജാക്ക് സിന്‍ഫീല്‍ഡ് എന്നിവര്‍ 2 വിക്കറ്റ് വീതം നേടി.