എല്ലാവരും ചേര്‍ന്ന് ഒരു ചുമതല നിര്‍വ്വഹിക്കേണ്ട; അധ്യാപകര്‍ക്കെതിരെ വി. ശിവന്‍കുട്ടി

തിരുവനന്തപുരം: എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശത്തില്‍ ഫോക്കസ് ഏരിയയെ എതിര്‍ക്കുന്ന അധ്യാപകരെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

വിദ്യാഭ്യാസ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥര്‍ക്കും ഓരോ ചുമതല നല്‍കിയിട്ടുണ്ട്. അദ്ധ്യാപകരുടെ ജോലി കുട്ടികളെ പഠിപ്പിക്കലാണെന്നും അവര്‍ ആ ചുമതല നിര്‍വഹിച്ചാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. എല്ലാവരും ചേര്‍ന്നു കൊണ്ട് ഒരു ചുമതല നിര്‍വ്വഹിക്കുന്നത് വീട്ടില്‍ പോലും നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരീക്ഷ സംബന്ധിച്ച് തയ്യാറാക്കിയ ഫോക്കസ് ഏരിയയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് അധ്യാപകരുടെ ഭാഗത്ത് നിന്നുള്‍പ്പെടെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. അതേസമയം, ഫോക്കസ് ഏരിയയില്‍ മാറ്റം വരുത്തില്ലെന്നും എ പ്ലസ്സില്‍ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ ഗുണം ചെയ്യില്ലെന്നും ശിവന്‍കുട്ടി വിശദീകരിച്ചു.