സായ് പല്ലവിയുടെ വലിയ ആരാധിക; പ്രശംസയുമായി മധുബാല

അഭിനയ മികവ് കൊണ്ട് പ്രേക്ഷക മനസിൽ ഇടംനേടിയ താരമാണ് മധുബാല. റോജ എന്ന ചിത്രത്തിലെ മധുബാലയുടെ അഭിനയം അത്രയേറെ മികച്ചതാണ്. തന്റെ ഇഷ്ടതാരം ആരാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മധുബാലയിപ്പോൾ. സായ് പല്ലവിയോടുള്ള ഇഷ്ടമാണ് താരം തുറന്നു പറയുന്നത്. സായ് പല്ലവി അതീവ സുന്ദരിയാണെന്നും താൻ അവരുടെ വലിയ ആരാധികയാണെന്നുമാണ് മധു പറയുന്നു. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ശ്യാം സിങ്ങ റോയ് കണ്ടു. അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച സിനിമയാണ്. താൻ സായ് പല്ലവിയുടെ വലിയ ആരാധികയാണ്. അതീവ സുന്ദരിയും റിയലിസ്റ്റിക്കുമാണ്. സായ് പല്ലവി എന്ത് മികച്ച നർത്തകിയാണ്. ചിത്രത്തിലെ നായകൻ നാനിയും മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും നല്ല സിനിമയാണെന്നും മധുബാല വ്യക്തമാക്കി.

മധുബാലയ്ക്ക് നന്ദി അറിയിച്ച് സായ് പല്ലവിയും രംഗത്തെത്തിയിരുന്നു. നല്ല വാക്കുകൾക്ക് നന്ദിയുണ്ടെന്നും ആലിംഗനം ലഭിച്ചത് പോലെയാണ് തോന്നുന്നതെന്നും താരം പ്രതികരിച്ചു.