അടിമുടി മാറ്റങ്ങൾക്കൊരുങ്ങി എയർ ഇന്ത്യ; പ്രധാനപ്പെട്ട മാറ്റങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: അടിമുടി മാറ്റങ്ങൾക്കൊരുങ്ങി എയർ ഇന്ത്യ. വലിയ പരിഷ്‌ക്കാരങ്ങളാണ് ടാറ്റ എയർ ഇന്ത്യയിൽ നടത്താനൊരുങ്ങുന്നത്. വിമാന ജീവനക്കാർ നന്നായി വസ്ത്രം ധരിക്കണം, യാത്രക്കാരുമായി നന്നായി ഇടപെടണം എന്നതിനാണ് ടാറ്റ ഏറെ പ്രാധാന്യം നൽകുന്നത്. ഇതിനായി ഗ്രൂമിങ് എക്സിക്യുട്ടീവുമാരെ ടാറ്റ നിയോഗിച്ചിട്ടുണ്ട്.

കൃത്യനിഷ്ഠതയാണ് കമ്പനി പ്രാധാന്യം നൽകുന്ന മറ്റൊരു ഘടകം. വിമാനം പുറപ്പെടേണ്ട സമയത്തിന് കൃത്യം 10 മിനിറ്റ് മുൻപ് തന്നെ എല്ലാ വാതിലുകളും അടഞ്ഞിരിക്കണമെന്ന് ടാറ്റ എയർ ഇന്ത്യയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

യാത്രക്കാരെ ഇനി മുതൽ അതിഥികളെന്ന് വേണം അഭിസംബോധന ചെയ്യാനെന്നും നിർദ്ദേശമുണ്ട്. യാത്രക്കാരുമായുള്ള ജീവനക്കാരുടെ ഇടപെടൽ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നത്. നാല് വിമാനങ്ങളിൽ മാറ്റങ്ങൾക്കായുള്ള നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്്. ഇതിന്റെ ഭാഗമായി AI 864 മുംബൈ – ഡൽഹി, AI687 മുംബൈ – ഡൽഹി, AI945 മുംബൈ – അബുദാബി, AI639 മുംബൈ – ബെംഗളൂരു വിമാനങ്ങളിലാണ് ആദ്യ ഘട്ടത്തിൽ കൂടുതൽ മികച്ച ഭക്ഷണം എത്തിക്കും.