ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചത് ബാലചന്ദ്രകുമാറിന്റെ സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍: ദിലീപ്‌

കൊച്ചി: ഗൂഢാലോചന കേസില്‍ അന്വേഷണം പുരോഗമിക്കെ ദിലീപ് തന്റെ ഫോണുകള്‍ ജനുവരി മാസം ആദ്യം ഫോറന്‍സിക് പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചതായി സൂചന. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സന്ദേശങ്ങള്‍ വീണ്ടെടുക്കാനെന്നാണ് വിശദീകരണം.

തന്റെ സ്വകാര്യത സംരക്ഷിക്കപ്പെടണം. സ്വകാര്യതയുമായി ബന്ധപ്പെട്ട് തന്റെ ഫോണില്‍ ഒട്ടനവധി കാര്യങ്ങളുണ്ട്. അതെല്ലാം സംരക്ഷിക്കപ്പെടണമെന്നാണ് ദിലീപ് കോടതിയില്‍ വാദിച്ചത്. എന്നാല്‍, സ്വകാര്യത സംരക്ഷിച്ചു കൊണ്ട് അന്വേഷണത്തിനാവശ്യമായ വിവരങ്ങള്‍ കൈമാറുന്നതിന്‌ തടസമില്ലെന്ന് ദിലീപ് കോടതിയെ അറിയിക്കും. എന്നാല്‍, അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും, തെളിവുകള്‍ കൃത്രിമമായി കെട്ടിച്ചമക്കുമോ എന്ന സംശയം തനിക്കുണ്ടെന്നും അദ്ദേഹം നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഫോണ്‍ പരിശോധനക്ക് അയച്ചതിന്റെ വിശദീകരണങ്ങള്‍ ഇന്നലെ കോടതി ദിലീപിനോട് ചോദിച്ചിരുന്നു. ഇ-മെയില്‍ വിലാസങ്ങളും വിവരങ്ങളും നല്‍കാമെന്നന്നും, ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട മുഴുവന്‍ ആശയവിനിമയവും വീണ്ടെടുക്കുന്നതിനായാണ് പരിശോധനക്ക് അയച്ചതെന്നും ദിലീപ് വ്യക്തമാക്കി.