കൊച്ചി: സർക്കാരിനെതിരെ വിമർശനവുമായി കെസിബിസി. ആരാധനകൾക്ക് മാത്രമുള്ള സർക്കാർ നിയന്ത്രണങ്ങൾക്കെതിരെയാണ് കെസിബിസി രംഗത്തെത്തിയത്. കോവിഡിന്റെ ഭാഗമായി ആരാധനാലയങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുന:പരിശോധിക്കണമെന്നാണ് കെസിബിസി മുന്നോട്ട് വെയ്ക്കുന്ന ആവശ്യം.
ഞായറാഴ്ച നിയന്ത്രണം ക്രൈസ്തവരുടെ ആരാധനാ ആവകാശങ്ങളെ ഹനിക്കുന്നതാണെന്നും കെസിബിസി ആരോപിക്കുന്നു. അതേസമയം സർക്കാർ നിയന്ത്രണം യുക്തിസഹമല്ലെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു.

