150 കോടി മുതൽ മുടക്കിലുള്ള ബാഹുബലി സീരിസ് നെറ്റ്ഫ്‌ളിക്‌സ് ഉപേക്ഷിച്ചതായുള്ള വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷം നെറ്റ്ഫ്ളിക്സ് സീരീസ് ഉപേക്ഷിച്ചത്. എന്നാൽ ഇപ്പോൾ നെറ്റ്ഫ്ളിക്സ് ഈ സീരിസ് പുനർമൂല്യ നിർണ്ണയം ചെയ്യുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
രമ്യ കൃഷ്ണൻ അവതരിപ്പിച്ച രാജമാതാ ശിവകാമി ദേവിയെ കേന്ദ്രീകരിച്ചായിരുന്നു സീരീസ് തയ്യാറാക്കിയിരുന്നത്. മൂന്ന് സീസണുകളായി സംപ്രേഷണം ചെയ്യാനിരുന്ന പരമ്പരയിൽ ബാഹുബലിയുടെ ജനനത്തിന് മുൻപുള്ള ശിവകാമിയുടെയും കട്ടപ്പയുടെയും കഥയാണ് പറയുന്നത്. ചിത്രീകരണം കഴിഞ്ഞ ഭാഗം ഇഷ്ടപ്പെടാത്തതിനാലാണ് സീരിസിൽ നിന്നും നെറ്റ്ഫ്ളിക്സ് പിന്മാറിയതെന്നാണ് വിവരം.
ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷമാണ് സീരീസ് ഉപേക്ഷിച്ചത്. 2018 ലാണ് ഈ വെബ്സീരിസ് നെറ്റ്ഫ്ളിക്സ് പ്രഖ്യാപിച്ചത്. ദേവ കട്ടയായിരുന്നു സീരിസിന്റെ സംവിധാനം നിർവ്വഹിച്ചത്.
മൃണാൾ താക്കൂറായിരുന്നു ശിവകാമി ദേവിയുടെ യൗവ്വനകാലം അവതരിപ്പിച്ചത്. രണ്ട് ബാഹുബലി ചിത്രത്തിലെയും ഭാഗങ്ങൾ ഉപയോഗിച്ച് ഈ പരമ്പരയുടെ ഒരു ട്രെയിലർ നെറ്റ്ഫ്ളിക്സ് പുറത്തുവിടുകയും ചെയ്തിരുന്നു. ആഗ്രഹിച്ച നിലവാരം കൈവരുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് നെറ്റ്ഫ്ളിക്സ് പരമ്പര ഉപേക്ഷിച്ചത്.

