ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ രാജ് ബബ്ബാര്‍ കോണ്‍ഗ്രസ് വിട്ട് സമാജ്വാദി പാര്‍ട്ടിയില്‍ ചേരുമെന്ന് സൂചന. രാജ് ബബ്ബറിനെ കോണ്‍ഗ്രസിന്റെ താരപ്രചാരകനായി കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി ബബ്ബാര്‍ ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍പിഎന്‍ സിംഗ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് സമര്‍പ്പിച്ചതിനു പിന്നാലെയാണ് താന്‍ ബിജെപിയില്‍ ചേരുന്നതായി അദ്ദേഹം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചത്.
‘ഇത് എനിക്കൊരു പുതിയ തുടക്കമാണ്. ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ ശ്രീ ജെപി നദ്ദയുടെയും നായകത്വത്തിലും വഴികാട്ടലിലും രാജ്യനിര്‍മ്മാണത്തില്‍ പങ്കാളിയാവാന്‍ ഞാന്‍ കാത്തിരിക്കുന്നു.’- എന്നായിരുന്നു ആര്‍പിഎന്‍ സിംഗ് ട്വീറ്റ് ചെയ്തത്.

