ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് സിപിഎം സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ ആവശ്യമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ചത്.
അതേസമയം, ഔദ്യോഗികമായി പാര്‍ട്ടി തന്നെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും പാര്‍ട്ടിയുടെ തീരുമാനം അതാണെങ്കില്‍ അംഗീകരിക്കാന്‍ തയാറാണെന്നും രാജേന്ദ്രന്‍ പ്രതികരിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എ. രാജിയെ പരാജയപ്പെടുത്താന്‍ എസ് രാജേന്ദ്രന്‍ ശ്രമിച്ചു എന്ന പരാതിയെ തുടര്‍ന്ന് പാര്‍ട്ടി രണ്ടംഗ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. ഈ അന്വേഷണത്തിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ എസ് രാജേന്ദ്രന്‍ ശ്രമിച്ചു എന്ന് തെളിയുകയും ചെയ്തിരുന്നു.

