കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അന്വേഷണം ഊര്‍ജ്ജിതമാക്കാനും സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷന്‍ ചെയര്‍മാന്‍ കെ. വി മനോജ് കുമാര്‍ നിര്‍ദ്ദേശം നല്‍കി.
ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസറോട് അടിയന്തര റിപ്പോര്‍ട്ട് കൈമാറാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറു പെണ്‍കുട്ടികളെ കാണാതാവുകയായിരുന്നു. എല്ലാവരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. കാണാതായ രണ്ടുപേര്‍ സഹോദരിമാരാണ്. കമ്മീഷന്‍ അംഗം ബി. ബബിത ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിക്കും.

