റിപ്പബ്ലിക് ദിന പരേഡ്: വ്യോമസേനാ നിശ്ചലദൃശ്യത്തിന്റെ ഭാഗമായി റാഫേല്‍ യുദ്ധ വിമാനത്തിന്റെ ആദ്യ വനിതാ പൈലറ്റ് ശിവാംഗി സിംഗ്‌

ന്യൂഡല്‍ഹി: രാജ്യത്തെ 73)ം റിപ്പബ്ലിക് ദിന പരേഡില്‍ വ്യോമസേനയുടെ നിശ്ചലദൃശ്യത്തിന്റെ ഭാഗമായി വനിതാ റാഫേല്‍ യുദ്ധവിമാന പൈലറ്റ് ശിവാംഗി സിംഗ്. വ്യോമസേന ടാബ്ലോയുടെ ഭാഗമാകുന്ന രണ്ടാമത്തെ വനിതാ യുദ്ധവിമാന പൈലറ്റാണ് ശിവാംഗി. പഞ്ചാബിലെ അംബാല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യോമസേനയുടെ ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രണിന്റെ ഭാഗമാണ് ശിവാംഗി സിങ്.

വാരാണസി സ്വദേശിയായ ശിവാംഗി സിംഗ് 2017ല്‍ വ്യോമസേനയില്‍ ചേരുകയും വനിതാ യുദ്ധവിമാന പൈലറ്റുമാരുടെ രണ്ടാം ബാച്ചില്‍ കമ്മീഷന്‍ ചെയ്യുകയും ചെയ്തു. റഫേല്‍ പറത്തുന്നതിന് മുമ്പ് ശിവാംഗി മിഗ് 21 ബൈസണ്‍ വിമാനമാണ് പറത്തിയിരുന്നത്. ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് ഭാവന കാന്ത് ആണ് ആദ്യത്തെ വനിതാ യുദ്ധ വിമാന പൈലറ്റ്.