യോഗി ആദിത്യനാഥിനെ കൊലപ്പെടുത്തും; വധഭീഷണി കത്തിനൊപ്പം സ്‌ഫോടക വസ്തു നിറച്ച ടൈം ബോംബും

ലക്‌നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിക്കത്ത്. വധഭീഷണി കത്തിനൊപ്പം സ്‌ഫോടക വസ്തു നിറച്ച ടൈം ബോംബും കണ്ടെത്തി. മധ്യപ്രദേശിലെ രേവയിലാണ് സംഭവം. ടൈമർ ഘടിപ്പിച്ചിരുന്ന ബോംബ് ഉദ്യോഗസ്ഥർ നിർവീര്യമാക്കി. ബോംബ് സ്‌ക്വാഡ് എത്തിയാണ് ടൈം ബോംബ് നിർവീര്യമാക്കിയത്.

യോഗി ആദിത്യനാഥിനെ ലക്ഷ്യമിട്ട് റിപ്പബ്ലിക് ദിനത്തിൽ ഭീകരവാദ ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു. വധഭീഷണിയുടെ പശ്ചാത്തലത്തിലും ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലും യോഗി ആദിത്യനാഥിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീഷമിക്കത്തും സ്‌ഫോടക വസ്തുവും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.