ഭക്ഷണത്തിന് സ്വാദും ചർമത്തിന് സൗന്ദര്യവും; അറിയാം കുങ്കുമപ്പൂവിന്റെ ഗുണങ്ങൾ

ലോകത്ത് ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് കുങ്കുമപ്പൂ. ഭക്ഷണത്തിന് സ്വാദും ചർമത്തിന് സൗന്ദര്യവും നൽകാൻ കുങ്കുപ്പൂവിന് കഴിവുണ്ട്. നിരവധി ആരോഗ്യഗുണങ്ങളും കുങ്കുമപ്പൂവിനുണ്ട്.

ആർത്തവത്തിനു മുൻപായി സ്ത്രീകളിലുണ്ടാവുന്ന പ്രീമെൻസ്ട്രൽ സിൻഡ്രോം ലക്ഷണങ്ങളായ ദേഷ്യം, തലവേദന, വേദന, ഉത്കണ്ഠ തുടങ്ങിയവ അകറ്റാൻ കുങ്കുമപ്പൂ കഴിക്കുന്നത് സഹായിക്കും. കുങ്കുമപ്പൂവിൽ കരോട്ടിനോയിഡുകളും ബി വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് വിഷാദരോഗവുമായി ബന്ധപ്പെട്ട സെറോടോണിന്റെയും തലച്ചോറിലെ മറ്റ് കെമിക്കലുകളുടെയും അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കുങ്കുമപ്പൂവിന്റെ ആന്റീഡിപ്രസന്റ് പ്രവർത്തനം ഗർഭകാലത്ത് ഉണ്ടാകുന്ന മൂഡ് സ്വിങ്‌സിനെ കുറയ്ക്കും.

കുങ്കുമപ്പൂവ് ദഹനത്തിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും മികച്ചതാണ്. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ കുങ്കുമപ്പൂവ് ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകും. എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കാനും രോഗപ്രതിരോധ ശേഷി കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനുമുള്ള കഴിവ് കുങ്കുപ്പൂവിനുണ്ട്. ഏറ്റവും സുരക്ഷികമായി ഉപയോഗിക്കാവുന്ന പ്രകൃതിദത്ത ഫുഡ് കളർ കൂടിയാണ് കുങ്കുമപ്പൂവ്. മാരക വിഷമുളള രാസവസ്തുക്കൾ ഭക്ഷത്തിന് നിറം നല്കുമ്പോൾ ഉണ്ടാകാൻ ഇടയുളള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ കുങ്കുമപ്പൂവ് ഉപയോഗിക്കുന്നതിലൂടെ കഴിയും.