ലോകായുക്ത ഓര്‍ഡിനന്‍സ് എജിയുടെ നിര്‍ദ്ദേശ പ്രകാരം; വിശദീകരണവുമായി മന്ത്രി പി. രാജീവ്‌

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് എ.ജിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന വിശദീകരണവുമായി നിയമമന്ത്രി പി രാജീവ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മന്ത്രി ആര്‍. ബിന്ദുവിനെതിരെയുമുള്ള പരാതികളുമായി നടപടിക്ക് യാതൊരു ബന്ധമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഹൈക്കോടതിയുടെ വിധി കൂടി പരിഗണിച്ച ശേഷമാണ് ഓര്‍ഡിനന്‍സെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത നിയമമാണ് കേരളത്തിലേതെന്നും മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ കൂടി പഠിച്ച ശേഷം, രാജ്യത്തെ നിയമത്തിന് അനുസൃതമായാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയതെന്നും രാജീവ് പറഞ്ഞു.