ബാംബോലിം: ഐഎസ്എല്‍ മത്സരത്തില്‍ എഫ്‌സി ഗോവയ്‌ക്കെതിരെ ബംഗളൂരു എഫ്‌സിക്കു സമനില (1-1). 41-ാം മിനിറ്റില്‍ ഡൈലന്‍ ഫോക്‌സിന്റെ ഗോളില്‍ ഗോവ മുന്നിലെത്തിയെങ്കിലും 61-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ ഗോളില്‍ ബംഗളൂരു സമനില നേടുകയായിരുന്നു.
48 ഗോളുകളോടെ ഛേത്രി ഫെറാന്‍ കൊറോമിനാസിനൊപ്പം ഒന്നാമതെത്തി. ഇന്നലത്തെ 2-ാം മത്സരത്തില്‍ എടികെ മോഹന്‍ ബഗാനും ഒഡീഷ എഫ്‌സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു

