നടിയെ ആക്രമിച്ച കേസ്: സര്‍ക്കാരിന് തിരിച്ചടി; വിചാരണ നീട്ടുന്നതില്‍ വിചാരണക്കോടതിക്ക് തീരുമാനിക്കാം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടണോയെന്ന തീരുമാനം വിചാരണക്കോടതിയാണ് എടുക്കേണ്ടതെന്ന് സുപ്രീംകോടതി. ഇതോടെ സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരിക്കുകയാണ്.

കേസില്‍ വിചാരണക്കോടതിക്ക് നീതിയുക്തമായ തീരുമാനമെടുക്കാമെന്നും ആവശ്യമെങ്കില്‍ കോടതിക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘം വാടകയ്ക്കെടുത്ത സാക്ഷിയാണെന്നും ജഡ്ജി മാറുന്നത് വരെ വിചാരണ വൈകിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്നും ദിലീപ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.