ഒടിടി റിലീസിലും റെക്കോർഡ് നേട്ടം കരസ്ഥമാക്കി അഖണ്ഡ

ഒടിടി റിലീസിലും റെക്കോർഡ് നേട്ടം കരസ്ഥമാക്കി ബാലയ്യ ചിത്രം അഖണ്ഡ. നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് അഖണ്ഡ. ഒരു ബാലയ്യ ചിത്രം ബോക്‌സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്നത് ആദ്യമാണ്. 50 ദിവസം കൊണ്ട് 200 കോടിക്കു മേൽ നേട്ടം ഉണ്ടാക്കാൻ ചിത്രത്തിന് കഴിഞ്ഞു. സാറ്റലൈറ്റ്, ഡിജിറ്റൽ അവകാശങ്ങളുടെ വിൽപ്പനയിലൂടെയാണ് 200 കോടി നേട്ടം സ്വന്തമാക്കിയത്. റിലീസിന്റെ 50 ദിവസത്തിനിപ്പുറമാണ് ഒടിടി സ്ട്രീമിംഗും ആരംഭിച്ചത്.

ജനുവരി 21 ന് വൈകിട്ട് 6 നാണ് ചിത്രം ഒടിയിലൂടെ റിലീസ് ചെയ്തത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന് ഏറ്റവും മികച്ച ഓപണിംഗ് വ്യൂവർഷിപ്പ് നേടിക്കൊടുത്ത ചിത്രമാണിത്. അഖോര സന്യാസിയായ അഖണ്ഡ രുദ്ര സിക്കന്ദർ, മുരളീ കൃഷ്ണ എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് ബാലയ്യ ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. പ്രഗ്യ ജയ്‌സ്വാളാണ് ചിത്രത്തിലെ നായിക.ജഗപതി ബാബു, ശ്രീകാന്ത്, നിതിൻ മെഹ്ത, പൂർണ്ണ, അവിനാഷ്, സുബ്ബരാജു, ശ്രാവൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.