തിരുവനന്തപുരം: തിരുവനന്തപുരത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 262 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി തടവുകാര്‍ക്കിടയില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച തടവുകാരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി.
അതേസമയം സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ മാത്രമാകും ലഭിക്കുക. മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹത്തിനും പരമാവധി 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക. ഞായറാഴ്ച നടത്താനിരുന്ന പിഎസ്സി നടത്താനിരുന്ന പരീക്ഷകളും മാറ്റിയിട്ടുണ്ട്.

