വിവാഹവാർഷിക ദിനത്തിൽ ഭർത്താവിന് ആശംസകൾ നേർന്ന് ഭാവന

വിവാഹവാർഷിക ദിനത്തിൽ ഭർത്താവിന് ആശംസകൾ നേർന്ന് ഭാവന. ഭർത്താവ് നവീനൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഭാവന വിവാഹ വാർഷിക ആശംസകൾ നേർന്നത്.

ചിത്രത്തിന് താഴെ ഭാവന നൽകിയിരിക്കുന്ന ക്യാപ്ഷനാണ് ശ്രദ്ധേയമാകുന്നത്. നിങ്ങളുടെ ജീവിതകാലം മുഴുവൻ ഒരു പ്രത്യേക ആളെ ശല്യം ചെയ്യാൻ വിവാഹം നിങ്ങളെ അനുവദിക്കുന്നുവെന്നാണ് ഭാവനയുടെ വാക്കുകൾ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ വാക്കുകൾ. ഇതിനോടകം തന്നെ നിരവധി പേർ താരത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

നടി ഭാവനയും കന്നഡ സിനിമാ നിർമാതാവായ നവീനും തമ്മിൽ 2018 ലായിരുന്നു വിവാഹിതരായത്.