നടി പ്രിയങ്ക ചോപ്രയ്ക്കും നിക് ജോനാസിനും കുഞ്ഞ് ജനിച്ചു

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്കും ഭർത്താവ് നിക് ജോനാസിനും കുഞ്ഞ് ജനിച്ചു.വാടക ഗർഭധാരണത്തിലൂടെയാണ് തങ്ങൾക്ക് കുഞ്ഞ് ജനിച്ചതെന്ന് ഇരുവരും അറിയിച്ചു. ഇൻസ്റ്റഗ്രാമിലൂടെ ഇവർ ഇക്കാര്യം അറിയിച്ചത്.

വാടക ഗർഭധാരണത്തിലൂടെ ഞങ്ങൾ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുകയാണ്. ഈ പ്രത്യേക സമയത്ത് കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഞങ്ങൾക്ക് സ്വകാര്യത ആവശ്യമാണെന്ന് പ്രിയങ്ക ചോപ്ര വ്യക്തമാക്കി.

2018 ഡിസംബർ ഒന്നിനാണ് പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസും തമ്മിൽ വിവാഹിതരായത്. ആറ് മാസത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. നിലവിൽ ഭർത്താവിനൊപ്പം യുഎസിലാണ് പ്രിയങ്ക താമസിക്കുന്നത്.