ക്ഷീണമകറ്റാനും ഉന്മേഷം വർദ്ധിപ്പിക്കാനും ഏറ്റവും മികച്ച പാനീയങ്ങളിലൊന്നാണ് കരിക്കിൻ വെള്ളം. ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കരിക്കിൻ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. നിർജലീകരണം തടയുന്നതിനും മൂത്രാശയ രോഗങ്ങൾ ഇല്ലാതാക്കാനും കരിക്കിൻ വെള്ളം സഹായിക്കും.
ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കാനും ആരോഗ്യസംരക്ഷണത്തിനും ദിവസവും ഇളനീർ കുടിക്കുന്നത് ഉത്തമമാണ്. കരിക്കിൻ വെള്ളത്തിലടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റുകൾ രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ധാരാളം ആന്റിഓക്‌സിഡന്റുകൾ കരിക്കിൻ വെള്ളത്തിലുണ്ട്്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും അണുക്കളെ നശിപ്പിക്കാനും കരിക്കിൻ വെള്ളത്തിന് കഴിവുണ്ട്. കിഡ്‌നി സ്റ്റോൺ അലിയിച്ചു കളയാനും വൃക്കകൾക്ക് ഉണ്ടാകുന്ന തകരാറുകൾ കുറയ്ക്കാനും ഇളനീർ കുടിക്കുന്നത് നല്ലതാണ്. പൊട്ടാസ്യം, മഗ്നീഷ്യം എന്നീ ഘടകങ്ങളും കരിക്കിൻ വെള്ളത്തിലുണ്ട്.
ഗർഭിണികൾ ദിവസേന കരിക്കിൻ വെള്ളം ശീലമാക്കുന്നത് വളരെ പ്രയോജനപ്രദമാണ്. കരിക്കിൻ വെള്ളത്തിലൂടെ ഗർഭകാലത്തെ ശരീരഭാരം നിയന്ത്രിച്ചു നിർത്താനും കഴിയും. ഗർഭിണികൾക്ക് ശരീരത്തിനാവശ്യമായ ഘടങ്ങൾ കരിക്കിൻ വെള്ളത്തിൽ നിന്നും ലഭിക്കും.

