ഡിവൈഎഫ്‌ഐയുടെ പതിനൊന്നാമത് അഖിലേന്ത്യാ സമ്മേളനം പശ്ചിമ ബംഗാളിൽ; വിവരങ്ങൾ പങ്കുവെച്ച് എ എ റഹീം

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ പതിനൊന്നാമത് അഖിലേന്ത്യാ സമ്മേളനം പശ്ചിമ ബംഗാളിൽ നടക്കും. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മെയ് മാസത്തിൽ കൊൽക്കത്തയിൽ വച്ചാണ് സമ്മേളനം നടക്കുക. രണ്ട് ദിവസമായി മുംബൈയിൽ നടന്നുവന്ന ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയിലാണ് അഖിലേന്ത്യ സമ്മേളനം സംബന്ധിച്ച തീരുമാനമെടുത്തതെന്നും എ എ റഹീം വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഡിവൈഎഫ്‌ഐ പതിനൊന്നാമത് അഖിലേന്ത്യ സമ്മേളനത്തിന് പശ്ചിമബംഗാൾ വേദിയാകും.

വരുന്ന മെയ് മാസത്തിൽ കൽക്കത്തയിൽ വച്ചാണ് സമ്മേളനം. രണ്ട് ദിവസമായി മുംബൈയിൽ നടന്നുവന്ന ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയിലാണ് അഖിലേന്ത്യ സമ്മേളനം സംബന്ധിച്ച തീരുമാനമെടുത്തത്.