കാക്കനാട് രാജഗിര് എഞ്ചിനീയറിംഗോ കോളേജില്‍ നടക്കുന്ന കേരള നോളജ് ഇക്കോണമി മിഷന്‍ തൊഴില്‍മേള വ്യവസായ വകുപ്പുമന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. 69 കമ്പനികള്‍ മേളയില്‍ പങ്കാളികളായി. ഹൈബി ഈഡന്‍ എം.പി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് , ജില്ലാ വികസന കമീഷ്ണര്‍ ഷിബു.എ, മിഷന്‍ സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. മധുസൂദനന്‍ സി തുടങ്ങിയവര്‍ പങ്കെടുത്തു.
മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ തൊഴില്‍മേള ഇന്ന് മുതല്‍ 27 വരെ ഓണ്‍ലൈനായി നടക്കും. http://knowledgemission.kerala.gov.in എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം

