കടയിൽ നിന്ന് വാങ്ങിയ ദോശമാവിൽ നിന്നും സീരിയൽ നടിയ്ക്ക് ലഭിച്ചത് സ്വർണ്ണ മൂക്കുത്തി. കൊച്ചിയിലാണ് സംഭവം. സീരിയൽ നടി സൂര്യ താരയ്ക്കാണ് മൂക്കുത്തി ലഭിച്ചത്.
തിങ്കളാഴ്ച രാത്രി ഏലൂരിലെ ഒരു കടയിൽ നിന്നാണ് നടി ദോശമാവ് വാങ്ങിയത്. ചൊവ്വാഴ്ച രാവിലെ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിക്കാനെടുത്തപ്പോഴാണ് അതിൽ മൂക്കുത്തി കിടക്കുന്നത് ശ്രദ്ധിയിൽപ്പെട്ടത്. ദോശ ഉണ്ടാക്കുന്ന സമയത്ത് മൂക്കുത്തി ശ്രദ്ധയിൽപ്പെട്ടില്ലെന്നും മൂക്കുത്തി ഉരച്ച് സ്വർണം തന്നെയാണെന്ന് ബോദ്ധ്യപ്പെട്ടെന്നും സൂര്യതാര വ്യക്തമാക്കി.
തൃപ്പൂണിത്തുറിയിലെ ഒരു പ്രസിദ്ധമായ കമ്പനിയുടേയുതാണ് ദോശമാവ്. പായ്ക്ക് ചെയ്യുന്ന സമയത്ത് മൂക്കുത്തി അബദ്ധത്തിൽ ഊരി മാവിലേക്ക് വീണതാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

