ലക്നൗ: റായ്ബറേലി എംഎല്‍എ അതിഥി സിംഗ് കോണ്‍ഗ്രസ് വിട്ടതായി ട്വിറ്ററില്‍ പങ്കുവെച്ചു. കഴിഞ്ഞ നവംബര്‍ മുതല്‍ ബിജെപിയുടെ പൊതുപരിപാടികളില്‍ ഇവര്‍ സജീവമായിരുന്നു. എന്നാല്‍, ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം രാജിവച്ചിരുന്നില്ല.
പ്രിയങ്ക ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ അടുത്തിടെയായി നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ വനിത വിംഗ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അദിതി സിംഗിനെ നേരത്തേ പുറത്താക്കിയിരുന്നു.
യുപിയിലെ കോണ്‍ഗ്രസിന്റെ യുവനേതൃത്വത്തിന്റെ മുഖമായി കണക്കാക്കിയിരുന്ന നേതാവായിരുന്നു അതിഥി സിംഗ്. പ്രമുഖ കോണ്‍ഗ്രസ് നേതാവ് അഖിലേഷ് കുമാര്‍ സിംഗിന്റെ മകളാണ് 34കാരിയായ അതിഥി.

