സമൂഹമാധ്യമങ്ങള്‍ വഴി മതസ്പര്‍ധയുള്ള പോസ്റ്റുകള്‍ പ്രചരണം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നും സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ ഫോണുകള്‍ വിശദമായി പരിശോധിക്കണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ കേരളത്തില്‍ ഇത്തരത്തിലുള്ള 144 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, 41 പ്രതികളെ മാത്രമാണ് പിടികൂടിയത്. മലപ്പുറത്ത് 32 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 21 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, ആലപ്പുഴയില്‍ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തില്‍ ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. എറണാകുളം റൂറലില്‍ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒരാളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ.
ആലപ്പുഴയില്‍ ആര്‍എസ്എസ്- എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തിന് ശേഷമാണ് ഇത്തരം വഴി മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ സമൂഹാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്. ഈ സാഹചര്യത്തിലാണ് എല്ലാ പ്രതികളെയും ഉടന്‍ പിടികൂടാനുളള നിര്‍ദ്ദേശം.

