വേനൽക്കാലത്ത് കഴിക്കാൻ ഏറ്റവും ഉത്തമം; പഴങ്കഞ്ഞിയുടെ ഗുണങ്ങൾ

വേനൽക്കാലത്ത് കഴിക്കാൻ ഏറ്റവും ഉത്തമമായ ഭക്ഷണങ്ങളിലൊന്നാണ് പഴങ്കഞ്ഞി. ഒരു ദിവസത്തേക്ക് വേണ്ട ഊർജവും കുളിർമയുമെല്ലാം പഴങ്കഞ്ഞി കുടിക്കുന്നതിലൂടെ നമുക്ക് ലഭിക്കും. ധാരാളം ആന്റിഓക്സിഡന്റുകൾ പഴങ്കഞ്ഞിയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ചർമ്മത്തിന് തിളക്കം വർധിക്കുകയും ചെറുപ്പം നിലനിർത്താനും പഴങ്കഞ്ഞി സഹായിക്കും.

മനുഷ്യ ശരീരത്തിന് ആവശ്യമായ 80 ശതമാനത്തോളം മാംഗനീസാണ് ഒരു കപ്പ് പഴങ്കഞ്ഞിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തിൽ വിഘടിപ്പിക്കും. ക്യാൻസറിനെ പ്രതിരോധിക്കാനും പഴങ്കഞ്ഞിയ്ക്ക് കഴിവുണ്ട്. വിറ്റാമിനുകളാൽ സമ്പന്നമായ പഴങ്കഞ്ഞി ശരീര ക്ഷീണം അകറ്റാനും സഹായിക്കും. അണുബാധകൾ തടയാൻ പഴങ്കഞ്ഞി കുടിക്കുന്നത് നല്ലതാണ്. പഴങ്കഞ്ഞി സ്തനാർബുദത്തെ ചെറുക്കുകയും ചെയ്യും.

പഴങ്കഞ്ഞി കുടിക്കുന്നതിലൂടെ രക്ത സമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും കഴിയും. ജീവിത ശൈലി രോഗങ്ങളെ ഇല്ലാതാക്കാനും പഴങ്കഞ്ഞി കുടിക്കുന്നത് നല്ലതാണ്.