കൊച്ചി: നടൻ ഷമ്മി തിലകനുമായി ബന്ധപ്പെട്ട വിവാദം ചർച്ച ചെയ്ത് താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം. ജനറൽ ബോഡിയിലെ ദ്യശ്യങ്ങൾ ക്യാമറയിൽ ചിത്രീകരിച്ചതിൽ ഷമ്മി തിലകനോട് വിശദീകരണം തേടാൻ യോഗത്തിൽ തീരുമാനിച്ചു. യോഗത്തിന് മാധ്യമങ്ങളോട് സംസാരിക്കവെ അമ്മ പ്രസിഡന്റ് മോഹൻലാലാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി പ്രത്യേക കമ്മിറ്റിയെ രൂപീകരിച്ചതായി അമ്മ വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു പറഞ്ഞു.
സ്ത്രീകളുടെ പ്രശ്ന പരിഹരിക്കുന്നതിന് വേണ്ടി ഇന്റേണൽ കമ്മിറ്റി സംഘടനയിൽ ഉണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി. ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡബ്ല്യൂസിസി അംഗങ്ങൾ സംഘടനയിൽ ഇന്റേണൽ കമ്മിറ്റിയുടെ ആവശ്യകതയെ കുറിച്ച് സംസാരിക്കുകയും കമ്മിറ്റി വേണമെന്ന് സതി ദേവി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മോഹൻലാലിന്റെ പ്രതികരണം.

