ചൂടോടെ ഒരു ചായ കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നവരാണ് നമ്മളിൽ പലരും. വേനൽക്കാലത്തും കാലത്തും ഇത്തരക്കാർ ചൂട് ചായ തന്നെയായിരിക്കും കുടിക്കാൻ ഇഷ്ടപ്പെടുന്നത്. എന്നാൽ ഇത്തരം ചൂടുകീടിയ ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുന്നവർ അതുമൂലമുണ്ടാകുന്ന ദോഷമെന്താണെന്ന് മനസിലാക്കുന്നില്ല. അമിതമായി ചൂടുള്ള പാനീയങ്ങളും ഭക്ഷണപദാർത്ഥങ്ങളും കഴിക്കുന്നതുമൂലം അന്നനാള ക്യാൻസറിനു വരെ സാധ്യതയുണ്ടെന്നാണ് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ചൂടു കൂടിയ ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നതിനു മുമ്പ് ഏതാനും നിമിഷം കാത്തിരിക്കുന്നത് നല്ലതാണെന്നും പഠനങ്ങൾ പറയുന്നു.
തിളപ്പിച്ച് 4 മിനിറ്റ് കാത്തിരുന്ന ശേഷം മാത്രമേ ചായയും കാപ്പിയും ഉൾപ്പടെയുള്ള പാനീയങ്ങൾ കുടിക്കാവൂ. ലെഡ്, പരിസരമലീനീകരം തുടങ്ങി ക്യാൻസറിലേയ്ക്കു നയിച്ചേക്കാവുന്ന ക്ലാസ് 2 എ എന്ന പട്ടികയിലാണ് ചൂടുള്ള പാനീയങ്ങളേയും ഉൾപ്പെടുത്തിരിക്കുന്നത്. അന്നനാളത്തെ ബാധിക്കുന്ന ഇത്തരം ക്യാൻസർ മൂലം പ്രതിവർഷം 400,000ത്തിൽ പരം ആളുകൾ മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

