ഐഎസ്എല്ലില്‍ ഇന്ന് നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി മത്സരം മാറ്റിവെച്ചു. ബയോ ബബിലെ കൊവിഡ് ബാധയെ തുടര്‍ന്നാണ് ഇന്നലെ നടക്കാനിരുന്ന മത്സരം മാറ്റി വെച്ചതായി ഐഎസ്എല്‍ അറിയിച്ചത്. വൈകിട്ട് ഏഴരക്ക് മുംബൈ സിറ്റി എഫ്സിക്കെതിരായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പന്ത്രണ്ടാമത് മത്സരം. ടീമിന്റെ ക്യാമ്പിലും കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളി മാറ്റിവെക്കുകയായിരുന്നു.
ടീം ഒഫീഷ്യല്‍സില്‍ ഒരാള്‍ക്ക് കൊവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് ടീം കഴിഞ്ഞ ദിവസം പരിശീലനം ഉപേക്ഷിച്ചിരുന്നു. എല്ലാവരുടെയും ആരോഗ്യത്തിനായാണ് ഈ തീരുമാനമെന്നും കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
നിലവില്‍ പതിനൊന്ന് ടീമുകളില്‍ ഏഴിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുകൊണ്ടു തന്നെ ഐഎസ്എല്ലിന്റെ ഭാവി ആശങ്കയിലായിരിക്കുകയാണ്.

