തിരുവനന്തപുരം ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഔട്ട് റീച്ച് പ്രോഗ്രാമുകളിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഫിസിഷ്യന്‍ തസ്തികകളിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഭിമുഖം ജനുവരി 22നു രാവിലെ 11ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന്റെ ചേംബറില്‍ നടക്കും.
എം.എസ്.സി. ക്ലിനിക്കല്‍ സൈക്കോളജിയോ തത്തുല്യ യോഗ്യതയോ അല്ലെങ്കില്‍ എം.ഫില്‍ ഇന്‍ സൈക്കോളജി അല്ലെങ്കില്‍ ആര്‍.സി.ഐ. അപ്രൂവ്ഡ് രണ്ടു വര്‍ഷ തത്തുല്യ കോഴ്‌സ്, റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രജിസ്‌ട്രേഷന്‍ എന്നിവയാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ആവശ്യമായ യോഗ്യത.
ബി.എച്ച്.എം.എസും ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റില്‍ പി.ജി. അല്ലെങ്കില്‍ ബി.എച്ച്.എം.എസും കൗണ്‍സിലിംഗിലും സൈക്കോളജിയിലുമുള്ള പി.ജി. ഡിപ്ലോമയുമുള്ളവര്‍ക്ക് ഫിസിഷ്യന്‍ തസ്തികയിലേക്ക് നടത്തുന്ന അഭിമുഖത്തിലും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ജനുവരി 22 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം ഐരാണിമുട്ടം ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളജില്‍ എത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0471 2459459

