തിരുവനന്തപുരം: ആഗോളവല്‍ക്കരണ കാലത്ത് പുതിയ പാത വെട്ടിത്തെളിക്കുന്ന രാജ്യമാണ് ചൈനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചൈന ആധുനിക രീതിയിലെ പുതിയ സോഷ്യലിസ്റ്റ് ക്രമം രൂപപ്പെടുത്തുന്നു എന്ന് പറഞ്ഞ കോടിയേരി ചൈനക്കെതിരായ വിമര്‍ശനങ്ങളെ തള്ളിക്കളയുകയായിരുന്നു. 2021 ല്‍ ചൈനയ്ക്ക് ദാരിദ്ര്യ നിര്‍മാര്‍ജനം കൈവരിക്കാന്‍ കഴിയുകയും താലിബാനോടുള്ള ചൈനയുടെ നിലപാട് അതിര്‍ത്തിയുമായി ബന്ധപ്പെട്ടതെന്നും കോടിയേരി വ്യക്തമാക്കി.
അതേസമയം, സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്കെതിരെ ശരിയായ നിലപാട് സ്വീകരിക്കാന്‍ സോഷ്യലിസ്റ്റ് രാഷ്ട്രമായ ചൈനയ്ക്കു കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, വിദ്യാഭ്യാസം അരോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ മിനിമം നിലവാരം പുലര്‍ത്താന്‍ ചൈനയെന്ന രജ്യത്തിന് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള നടത്തിയ ചൈന അനുകൂല പ്രസംഗം നേരത്തെ വിവാദമായിരുന്നു.

