ഹൃദയാരോഗ്യത്തിന് മുന്തിരി

ആരോഗ്യ സംരക്ഷണത്തിന് മികച്ച ഫലവർഗങ്ങളിലൊന്നാണ് മുന്തിരി. ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും മുന്തിരി വളരെയേറെ മികച്ചതാണ്. ധാരാളം വിറ്റാമിനുകൾ മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കുറയ്ക്കാനും മുന്തിരി സഹായിക്കും. കൂടാതെ മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുള്ള കഴിവുണ്ട്.

രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും സ്ട്രോക്ക്, ഹൃദ്രോഗം എന്നിവ തടയാനും മുന്തിരി സഹായിക്കും. മുന്തിരിയിൽ ജലാംശം കൂടുതൽ അടങ്ങിയിരിക്കുന്നതിനാൽ ആമാശയ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തും. വൃക്കയിൽ കല്ലുണ്ടാവുന്നതും മുന്തിരി നിയന്ത്രിക്കും. അന്നനാളം, ശ്വാസകോശം, പാൻക്രിയാസ്, വായ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന കാൻസറിനെ പ്രതിരോധിക്കാനും മുന്തിരി കഴിക്കുന്നത് നല്ലതാണ്.

മുഖക്കുരു കുറയ്ക്കാനും ചർമ്മം തിളങ്ങാനും ദിവസവും മുന്തിരി കഴിക്കുന്നത് ഗുണകരമാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മുന്തിരി ദിവസവും കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.