അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ആവേശത്തുടക്കം ; ഇന്ത്യയുടെ ആദ്യ മത്സരം നാളെ

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഇന്ന് വെസ്റ്റ് ഇന്‍ഡീസില്‍ അരങ്ങേറും. ആദ്യ ദിവസത്തെ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയയെയും ശ്രീലങ്ക, സ്‌കോട്‌ലന്‍ഡിനെയുമാണ് നേരിടുക. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ മത്സരം നാളെയാണ്. 50 ഓവര്‍ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.

ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ്, ഉഗാണ്ട ടീമുകള്‍ക്കൊപ്പം ബി ഗ്രൂപ്പിലാണ് ഇന്ത്യ ഉള്‍പ്പെടുന്നത്. 16 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഫെബ്രുവരി അഞ്ചിന് നടക്കും. ബംഗ്ലാദേശ് ആണ് നിലവിലെ ജേതാക്കള്‍.

ഇന്ത്യന്‍ ടീമിനെ യഷ് ദുല്‍ ആണ് നയിക്കുന്നത്. 17 അംഗ സംഘത്തെയാണ് സെലക്റ്റര്‍മാര്‍ പ്രഖ്യാപിച്ചത്. 2000, 2008, 2012, 2018 എന്നീ വര്‍ഷങ്ങളിലെ ജേതാക്കളായിരുന്നു ഇന്ത്യ.