സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ നടി ഭാമ രംഗത്ത്. ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ ആരോപണങ്ങളും കെട്ടുകഥകളും സാമൂഹ്യ മാധ്യമത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് അന്വേഷിച്ചവര്‍ക്കായി പറയട്ടെ. ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്‌നേഹത്തിനും നന്ദി’- ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ് താരം പ്രതികരിച്ചത്.
മലയാള സിനിമയില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത താരം വിവാഹത്തോടെ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 2020 ജനുവരിയിലായിരുന്നു ഭാമയുടെയും ദുബായില്‍ വ്യവസായിയായ അരുണിന്റെയും വിവാഹം. അരുണ്‍ – ഭാമ ദമ്പതിമാര്‍ക്ക് ഗൗരി എന്നു പേരുള്ള ഒരു മകളുണ്ട്.

