തിരുവനന്തപുരം: 500ലധികം വനിതകളെ പങ്കെടുപ്പിച്ച് തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സിപിഎം നടത്തിയ മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി.ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. വിഷയത്തില്‍ അശ്രദ്ധ ഉണ്ടായിട്ടുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി അറിയിച്ചു.
അതേസമയം, കൊവിഡ് വ്യാപനത്തില്‍ സ്കൂളുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ന്നൊല്‍, കുട്ടികളെ ഇത് വലുതായി ബാധിച്ചിട്ടുള്ളതായി കാണുന്നില്ലെന്നും, എങ്കിലും കുട്ടികളുടെ ആരോഗ്യം പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സ്കൂളുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

