സമഗ്രശിക്ഷാ കേരളം എഡ്യുക്കേറ്റര്‍ പോസ്റ്റ്; നിയമനം കരാര്‍ അടിസ്ഥാനത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിവിധ ബി.ആര്‍.സികളില്‍ നിലവിലുള്ള ഐ.ഇ.ഡി.സി എലമെന്‍ഡറി, സെക്കന്‍ഡറി സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്താനൊരുങ്ങി സമഗ്രശിക്ഷാ കേരളം. ബിരുദവും സ്പെഷ്യല്‍ എഡ്യൂക്കേഷനില്‍ ബി.എഡും, സാധുവായ ആര്‍.സി.ഐ രജിസ്ട്രേഷനും അല്ലെങ്കില്‍ ബിരുദവും ജനറല്‍ ബി.എഡും സ്പെഷ്യല്‍ എഡ്യൂക്കേഷനില്‍ ഡിപ്ലോമയും സാധുവായ ആര്‍.സി.ഐ രജിസ്ട്രേഷനും ആണ് സെക്കന്‍ഡറി വിഭാഗത്തിന്റെ യോഗ്യത. എലമെന്‍ഡറി വിഭാഗത്തില്‍ പ്ലസ്ടുവും സ്പെഷ്യല്‍ എഡ്യൂക്കേഷനില്‍ ഡിപ്ലോമയും സാധുവായ ആര്‍.സി.ഐ രജിസ്ട്രേഷനും ഉള്ളവരെ പരിഗണിക്കും. ജനുവരി 17 ന് രാവിലെ 10 മണിക്ക് ജില്ലാപ്രോജക്ട് ഓഫീസില്‍ (ഗവ. ഗേള്‍സ് എച്ച്.എസ് സ്‌കൂള്‍ കോമ്പൗണ്ട്, തിരുവനന്തപുരം) നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാകണം. ഫോണ്‍: 0471 2455590, 2455591.

എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, എം എസ് ഓഫീസ് ആന്‍ഡ് ഇന്റര്‍നെറ്റ്, വെബ് ഡിസൈനിംഗ്, ഡിടിപി, എംപ്ലോയ്മെന്റ് കോച്ചിംഗ് പ്രോഗ്രാം എന്നീ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോം സെന്റര്‍ ഫോര്‍ എക്സലന്‍സ് ആന്‍ഡ് ഡിസബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസില്‍ നേരിട്ടും രലറ.െസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോം ജനുവരി 15 ന് മുമ്പായി സെന്റര്‍ ഫോര്‍ എക്സലന്‍സ് ആന്‍ഡ് ഡിസബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്.

ഭിന്നശേഷിക്കാര്‍ക്ക് കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ എല്‍ ബി എസ്സ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ ജനുവരിയില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് ഭിന്നശേഷിയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2345627, 8289827857.