ഉശിരോടെ ഒന്നാമത്: ഒഡീഷയെ തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ്

വാസ്‌കോ: ഐഎസ്എല്ലില്‍ ഒഡീഷ എഫ്.സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഒഡീഷയെ ബ്ലാസ്റ്റേഴ്സ് തകര്‍ത്തത്. നിഷു കുമാര്‍, ഹര്‍മന്‍ജോത് ഖബ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി നേട്ടം ഉണ്ടാക്കിയത്.

സീസണിലെ അഞ്ചാം ജയമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും കിട്ടിയത്. ജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാം സ്ഥാനത്തുള്ള ജംഷഡ്പൂര്‍ എഫ്.സിക്ക് 19ഉം മുംബൈ സിറ്റി എഫ്.സിക്ക് 17 പോയിന്റുമാണ്.