ലഖ്നൗ: ഉത്തര്‍പ്രദേശില്‍ തൊഴില്‍വകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യയും നാല് എംഎല്‍എമാരും രാജിവെച്ചു. ദളിതരോടും പിന്നാക്ക വിഭാഗങ്ങളോടുമുള്ള സര്‍ക്കാരിന്റെ അവഗണനയാണ് രാജിക്ക് കാരണമെന്നാണ് മൗര്യയുടെ വിശദീകരണം. ഇത് ബിജെപിക്ക് വലിയ ഒരടിയായിരിക്കുകയാണ്.
എന്നാല്‍, തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് അധികമായി ചോദിച്ചെന്നും പാര്‍ട്ടി അത് തള്ളിയതുമാണ് രാജിക്ക് കാരണമെന്നാണ് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. രാജിക്ക് ശേഷം മൗര്യ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ സന്ദര്‍ശിച്ച് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.
അതേസമയം, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മായാവതി മത്സരിക്കാനില്ലെന്ന് ബിഎസ്പി ജനറല്‍ സെക്രട്ടറിയും എംപിയുമായ സതീഷ് ചന്ദ്ര മിശ്ര അറിയിച്ചു. എന്നാല്‍, ആരാണ് ബിഎസ്പി സ്ഥാനാര്‍ത്ഥിയെന്ന് വെളിപ്പെടുത്തിയിട്ടില്ല. തിരഞ്ഞെടുപ്പിന് ശേഷം ഉത്തര്‍പ്രദേശില്‍ ബിഎസ്പി ആയിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുകയെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

