കോഴിക്കോട്: സിപിഎം ഒരു മതത്തിനും എതിരല്ലെന്നും വിശ്വാസികള്‍ക്ക് സിപിഎം അംഗത്വം നല്‍കുമെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാതിരിമാര്‍ക്കും പാര്‍ട്ടിയില്‍ ചേരാമെന്ന ലെനിന്റെ വാചകം ഓര്‍മ്മിപ്പിച്ച് സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലാണ് കോടിയേരിയുടെ പ്രതികരണം.
അതേസമയം, മുസ്ലീം ലീഗിനെതിരെയും രൂക്ഷ വിമര്‍ശനമാണ് കോടിയേരി ഉന്നയിച്ചത്. ഇസ്ലാമിക മൗലിക വാദത്തിന് ലീഗ് പിന്തുണ നല്‍കുകയാണ്. ജമാ അത്തെ ഇസ്ലാമിയുടെ പ്രത്യയ ശാസ്ത്രമാണ് ലീഗിനെ നയിക്കുന്നത്. ലീഗിന് എതിരാണ് സമസ്തയുടെ നിലപാടെന്നും, ലീഗ് ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍, കമ്മ്യൂണിസം മതവിരുദ്ധമാണെന്ന് പ്രചരിപ്പിക്കാനുള്ള ലീഗ് ശ്രമത്തിനിടെ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായും സര്‍ക്കാരുമായും സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടുമായി ഇകെ സുന്നി വിഭാഗത്തിലെ പ്രമുഖ നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ രംഗത്ത് വന്നിരുന്നു.

