തിരുവനന്തപുരം: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത കൊവിഡ് അവലോകനയോഗത്തിലേക്ക് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുമുണ്ടാകും.
ഒമിക്രോണ്‍ വ്യാപനം അതിതീവ്രമാകുമെന്നതിനാല്‍ വാക്സിന്‍ എടുക്കാത്ത ചെറിയ കുട്ടികള്‍ക്ക് രോഗം പെട്ടന്ന് പടരുമെന്നാണ് വിദഗ്ദാഭിപ്രായം. അതിനാല്‍, ഉയര്‍ന്ന ക്ലാസുകള്‍ മാത്രം പ്രവര്‍ത്തിപ്പിച്ച് മറ്റു ക്ലാസുകള്‍ വീണ്ടും ഓണ്‍ലൈനിലേക്ക് മാറ്റുന്നത് പരിഗണനനയിലാണ്.
അതേസമയം, സമൂഹത്തില്‍ ആള്‍ക്കൂട്ട നിയന്ത്രണവും ഉണ്ടാകും. ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന ആള്‍ക്കാരുള്ള എണ്ണത്തില്‍ പരിധികളുണ്ടാകും. രാത്രികാല, വാരാന്ത്യ കര്‍ഫ്യൂ വീണ്ടും ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. സമ്പൂര്‍ണ അടച്ചിടല്‍ ഒഴിവാക്കി പ്രാദേശിക നിയന്ത്രണങ്ങളാണ് ആലോചിക്കുന്നത്.

