ഐഎസ്എല്‍: മുംബൈ സിറ്റിയെ സമനിലയില്‍ കുരുക്കി ഈസ്റ്റ് ബംഗാള്‍

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സിയെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി ഈസ്റ്റ് ബംഗാള്‍. കളിയില്‍ മേല്‍ക്കൈ ഉണ്ടായിരുന്നെങ്കിലും ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധപ്പൂട്ട് പൊളിക്കാന്‍ മുംബൈക്കായില്ല.

10 മത്സരങ്ങളില്‍ ആറ് പോയിന്റുമായി അവസാന സ്ഥാനത്താണ് ഈസ്റ്റ് ബംഗാള്‍. ആറ് സമനിലയും നാല് തോല്‍വിയുമാണ് അക്കൗണ്ടിലുള്ളത്. എന്നാല്‍, സമനിലയെങ്കിലും മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. 10 മത്സരങ്ങളില്‍ 17 പോയിന്റാണ് അവര്‍ക്കുള്ളത്.

ഇന്ന് ഐഎസ്എല്ലില്‍. 7.30ന് മത്സരത്തില്‍ എടികെ മോഹന്‍ ബഗാന്‍, ഒഡീഷ എഫ്സിയെ നേരിടും. ജയിച്ചാല്‍ മോഹന്‍ ബഗാന് 18 പോയിന്റോടെ ഒന്നാം സ്ഥാനത്തേക്ക് കയറാം. രാത്രി 9.30ന് എഫ്സി ഗോവ, ചെന്നൈയിന്‍ എഫ്സിയെ നേരിടും.