കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ രണ്ടാമതും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിനെതിരെ ഹൈക്കോടതി. ഇത് പ്രോസിക്യൂഷന്റെ കേസിന് അനുസൃതമായി സാക്ഷിമൊഴികളുണ്ടാക്കാനാണെന്ന് കോടതി സംശയം പ്രകടിപ്പിച്ചു.
സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത് പ്രോസിക്യൂഷന്റെ പാളിച്ചകള്‍ മറികടക്കുന്നതിനാകരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളും കേസും തമ്മില്‍ എന്ത് ബന്ധമാണ് ഉള്ളതെന്നും ഈ വെളിപ്പെടുത്തലുകള്‍ എങ്ങനെയാണ് കേസിനെ അനുകൂലിക്കുക എന്നും കോടതി ചോദിച്ചു.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകള്‍ കേസില്‍ പ്രോസിക്യൂഷന് സഹായകരമാകുന്ന തെളിവുകളാണെന്നാണ് കണക്കുകൂട്ടല്‍.

