തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഫെബ്രുവരിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന 26ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ തിയ്യതികള്‍ പുനക്രമീകരിക്കാന്‍ സാധ്യതയുണ്ടെന്നറിയിച്ച് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത്. എന്നാല്‍, കേരളത്തില്‍ സ്ഥിതിഗതികള്‍ അനുകൂലമാണെങ്കില്‍ മുന്‍നിശ്ചയ പ്രകാരമുള്ള തിയ്യതികളില്‍ തന്നെ മേള നടക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
2022 ഫെബ്രുവരി നാല് മുതല്‍ പതിനൊന്ന് വരെയാണ് ഐഎഫ്എഫ്കെ നടത്താന്‍ തീരുമാനിച്ചിരുന്നത്. കൊവിഡ് കാരണം കഴിഞ്ഞ വര്‍ഷം നാല് ജില്ലകളിലായി നടത്തിയ ചലച്ചിത്ര മേള ഇത്തവണ തലസ്ഥാനത്ത് മാത്രമായി തന്നെയാണ് നടക്കുക. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി നാലിന് വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് മേളയ്ക്ക് തിരികൊളുത്തും.

