സിനിമാ പ്രേമികളില്‍ ‘മിന്നല്‍ മുരളി’യുടെ ആവേശം ഒട്ടും അവസാനിച്ചിട്ടില്ല. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫോട്ടോക്ക് ടൊവിനൊ തോമസ് എഴുതിയ കമന്റ് ചര്‍ച്ചയാവുകയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ മഹ്റസിന്റെ ഫോട്ടോ പങ്കുവെച്ച് ഞങ്ങളുടെ ‘സൂപ്പര്‍ഹീറോ മഹ്റസ് മുരളി’ എന്നാണ് കുറിച്ചത്. ‘മിന്നല്‍ മുരളി’ (ഒറിജിനല്‍) ഇവിടെ നിങ്ങളെ കാണുന്നുണ്ടെന്നായിരുന്നു ടൊവിനൊ തോമസിന്റെ കമന്റ്. എന്തായാലും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫോട്ടോയും ടൊവിനൊ തോമസിന്റെ കമന്റും ഇപ്പോള്‍ ഹിറ്റായിരിക്കുകയാണ്.
നെറ്റ്ഫ്ളിക്സിന്റെ ആഗോള ഹിറ്റിലേക്ക് എത്തിയിരിക്കുകയാണ് മിന്നല്‍ മുരളി. ഇംഗ്ലീഷ് ഇതര ചിത്രങ്ങളായ ലുല്ലി, വിക്കി ആന്‍ഡ് ഹെര്‍ മിസ്റ്ററി എന്നിവക്ക് മാത്രം തൊട്ടുപിന്നിലാണ് മിന്നല്‍ മുരളി. അങ്ങനെ ലോകമെമ്പാടും ആരാധകരെ വാരിക്കൂട്ടി മിന്നല്‍ മുരളി കുതിക്കുകയാണ്.ാേ

