ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ പുറംവേദനയെ തുടര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ ഒഴിവാക്കി. ജനുവരി 11 മുതല്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ കോഹ്ലി ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് രണ്ടാം ടെസ്റ്റ് മത്സരത്തിലെ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പറഞ്ഞു.
ഓള്‍റൗണ്ടര്‍ ഹനുമ വിഹാരിയാണ് കോഹ്ലിക്ക് പകരക്കാരനായി പ്ലെയിങ് ഇലവനില്‍ എത്തിയത്. കോഹ്ലിക്ക് കേപ് ടൗണില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ തന്റെ നൂറാം ടെസ്റ്റ് പൂര്‍ത്തിയാക്കാന്‍ കഴിയില്ല. ജനുവരി 19ന് ആരംഭിക്കുന്ന ഏകദിന പരമ്പരയും അദ്ദേഹം ഒഴിവാക്കും.
ഇന്ത്യയുടെ നിലവിലെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ ആയിരുന്നു കെ.എല്‍ രാഹുല്‍. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ആണ് അദ്ദേഹം വൈസ് ക്യാപ്റ്റന്‍ ആയത്. ഇപ്പോള്‍ അദ്ദേഹം ക്യാപ്റ്റനുമായി. ഏകദിനത്തിലും രോഹിത് കളിക്കാത്തതിനാല്‍ ടീം ഇന്ത്യയെ കെ എല്‍ രാഹുല്‍ നയിക്കും.

