കോട്ടയം: മന്നം ജയന്തി ദിനം സമ്പൂര്‍ണ അവധി ആക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സംസ്ഥാന സര്‍ക്കാരിന് എന്‍എസ്എസിനോട് വിവേചനമാണെന്ന് അദ്ദേഹം ആരോപിച്ചു. നിലവിലുള്ളത് നിയന്ത്രിത അവധി മാത്രമാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുടന്തന്‍ ന്യായം പറയുകയാണെന്നും വിമര്‍ശിച്ചു.
എന്‍എസ്എസ് മതേതര സംഘടനയായതിനാല്‍ എല്ലാ സര്‍ക്കാരുകളുടേയും തെറ്റുകള്‍ക്കെതിരെ എന്‍എസ്എസ് വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. നല്ലതിനെ പ്രകീര്‍ത്തിച്ചിട്ടുമുണ്ട്.
അതേസമയം, മന്നം ജയന്തിയിലെ സമ്പൂര്‍ണ്ണ അവധിയാക്കണമെന്ന എന്‍എസ്എസിന്റെ ആവശ്യം ന്യായമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും പറഞ്ഞു. തിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് പക്ഷം പിടിക്കാത്തത് കൊണ്ടായിരിക്കാം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

